മുട്ടുചിറ: എച്ച്ജിഎം ഹോസ്പിറ്റല്‍ ആന്‍ഡ് സ്കൂള്‍ ഓഫ് നഴ്സിംഗിലെ 48ാം ബാച്ചിലെ നഴ്സിംഗ് സ്റ്റുഡന്റ്സിന്റെ ലാമ്പ് ലൈറ്റിംഗ് സെറിമണി നടന്നു. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, എച്ച്ജിഎം ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ.ഡോ. ഷീന്‍ പാലയ്ക്കത്തടത്തില്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എബിസണ്‍ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ആന്‍ മരിയ ജോര്‍ജ്, സിസ്റ്റര്‍ ആന്‍സി ഇല്ലിക്കല്‍ എസ്എബിഎസ്, പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ അനിറ്റ് പഴേപറമ്പില്‍ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.